കോഴിക്കോട് ∙ ഗൂഗിൾപേ വഴിയുള്ള ഇടപാട് വാഗ്ദാനം ചെയ്ത് യുവാവിനെ വഞ്ചിച്ച സംഭവം കോഴിക്കോട്. ബാലുശ്ശേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.
ഓഗസ്റ്റ് 31-ന് താമരശ്ശേരി എടിഎമ്മിന് സമീപമാണ് സംഭവം നടന്നത്. “കൈയിൽ പണം തരൂ, ഉടൻ ഗൂഗിൾപേ വഴി തിരിച്ച് അയക്കും” എന്ന വാക്കിൽ വിശ്വസിച്ചാണ് യുവാവ് പണം കൈമാറിയത്. എന്നാൽ പണം നൽകാതെ, ഗൂഗിൾപേയിൽ റിക്വസ്റ്റ് മാത്രം അയച്ചു, പണമൊന്നും ട്രാൻസ്ഫർ ചെയ്യാതെ സംഘം മുങ്ങുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ, യുവാവ് പോക്കറ്റിൽ നിന്ന് പണം എടുത്ത് നൽകുന്നതും, തുടർന്ന് രണ്ടംഗ സംഘവും സ്ഥലത്ത് നിന്ന് മാറുന്നതും വ്യക്തമാണ്. സംഭവത്തിന് ശേഷം ഗൂഗിൾപേ വഴി പണം എത്തിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ യുവാവ് തട്ടിപ്പിന് ഇരയായതായി മനസിലാക്കി.
തുടർന്ന്, താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
