വയനാടിന്റെ ആദ്യകാല എം.പി. എം.കെ. ജിനചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി.

കല്പറ്റ: വയനാടിന്റെ ആദ്യകാല എം.പി.യും കോൺഗ്രസ് നേതാവുമായിരുന്ന എം.കെ. ജിനചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കല്പറ്റയിലെ കുടുംബവീട്ടിലെത്തിയത്. ജിനചന്ദ്രന്റെ മകൻ എം. ജെ. വിജയപദ്മനും ഭാര്യ നമിത വിജയപദ്മനും താമസിക്കുന്ന വീട്ടിലാണ് അവർ സന്ദർശിച്ചത്.

1957-ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ വയനാട് ഉൾപ്പെടുന്ന തലശ്ശേരി ലോക്സഭ മണ്ഡലത്തിൽ നിന്നാണ് ജിനചന്ദ്രൻ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പ് കൂടിയായിരുന്നു അദ്ദേഹം.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വയനാട് മെഡിക്കൽ കോളേജിന് വേണ്ടി കല്പറ്റയിൽ അൻപത് ഏക്കർ സ്ഥലം വിട്ടുകൊടുത്തത് വിജയപദ്മൻ കുടുംബവുമായിരുന്നു.

malayalampulse

malayalampulse