ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് സംബന്ധിച്ച ഹർജികളുടെ പരിഗണന വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി.
ഒക്ടോബർ 28, 29 തീയ്യതികളിൽ ഉച്ചയ്ക്ക് മൂന്നരയ്ക്ക് രണ്ട് ദിവസം തുടർച്ചയായി വാദം കേൾക്കാനാണ് മാറ്റിയിരിക്കുന്നത്.
ഹർജി ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തത്.
മുന്പ് ജസ്റ്റിസ് ഗിരീഷ് കട്‌പാലിയുടെ ബെഞ്ചിന് മുന്നിലായിരുന്നു കേസ്, എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.
മുമ്പ് തന്നെ കേസ് പരിഗണനയ്ക്ക് എത്തിയിട്ടും പല തവണ മാറ്റിപ്പോവുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് കോടതി ശ്രദ്ധപ്പെടുത്തി.
വാദം വേഗം കേട്ട് തീരുമാനം എടുക്കണം എന്ന ആവശ്യം എസ്എഫ്ഐഒ കഴിഞ്ഞ തവണ കോടതിയോട് ഉന്നയിച്ചിരുന്നു.
മുമ്പ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ബെഞ്ച് വിചാരണ കോടതി നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിർദ്ദേശം നൽകിയിരുന്നു.
നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർ നടപടിയില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വമായ വീഴ്ചയല്ലെന്നും എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
