വെള്ളപ്പള്ളി നടേശനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ കണിച്ചുക്കുളങ്ങരയിലെ വീട്ടിൽ സന്ദർശിച്ചു. പതിവുപോലെ നടത്തിയ സന്ദർശനമാണിതെന്നും, പ്രത്യേക ലക്ഷ്യത്തോടെയല്ല വന്നതെന്നും മുരളീധരൻ വ്യക്തമാക്കി. പൊതുസമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമീപകാലത്ത് ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തില്‍ വെള്ളപ്പള്ളി നടേശൻ എത്തിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. സംഗമത്തെ തുടക്കം മുതല്‍ പിന്തുണച്ച വെള്ളപ്പള്ളിയുടെ നിലപാട് ബിജെപിയിൽ ആശങ്ക സൃഷ്ടിച്ചതോടെയാണ് ബിജെപി നേതാക്കൾ അദ്ദേഹവുമായി സംസാരിക്കാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് മുരളീധരന്റെ കൂടിക്കാഴ്ച.

ആഗോള അയ്യപ്പ സംഗമം നടത്താനുള്ള തീരുമാനം മികച്ചതാണ് എന്ന് വെള്ളപ്പള്ളി മുമ്പ് വ്യക്തമാക്കിയിരുന്നു. കൂടാതെ, “അടുത്ത തവണയും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായിരിക്കും; ഇടതുപക്ഷത്തിൽ ആ സ്ഥാനത്തിന് യോഗ്യത അദ്ദേഹത്തിനാണ് മാത്രം” എന്നും വെള്ളപ്പള്ളി പറഞ്ഞിരുന്നു. ശബരിമലയിൽ വരുന്ന ഭക്തരിൽ ഭൂരിപക്ഷവും കമ്യൂണിസ്റ്റുകാർ ആണെന്നും, മുഖ്യമന്ത്രിയടക്കം പലരും ഭക്തരാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

malayalampulse

malayalampulse