ലക്‌നൗ ∙ പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത് മകന്‍. പിതാവിന്റെ കൊലപാതകിയെ മകന്‍ വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ടത് 45 കാരനായ ജയ്‌വീര്‍ ആണ്. ഉത്തര്‍പ്രദേശിലെ മംഗ്ലോര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ശനിയാഴ്ച്ച വൈകുന്നേരം വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയ്‌വീറിനുനേരെ 30 കാരനായ രാഹുല്‍ വെടിവെച്ചാണ് കൊലപാതകം നടത്തിയത്. രാഹുലിനെതിരെ കേസ് എടുത്തതായി എഎസ്പി സന്തോഷ് കുമാര്‍ സിംഗ് അറിയിച്ചു. പ്രതി നിലവില്‍ ഒളിവിലാണ്. കൊല്ലപ്പെട്ട ജയ്‌വീറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അധിക പൊലീസ് സേന വിന്യസിച്ചിട്ടുണ്ടെന്നും എഎസ്പി അറിയിച്ചു.
വർഷങ്ങള്‍ പഴക്കമുള്ള പകയാണ് ഈ കൊലപാതകത്തില്‍ കലാശിച്ചത്. രാഹുലിന്റെ പിതാവ് ബ്രിജ്പാലിനെ 2011-ല്‍ ജയ്‌വീര്‍ കൊലപ്പെടുത്തിയിരുന്നു. ആ കേസില്‍ ജയ്‌വീര്‍ 11 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. മോചിതനായ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി മംഗ്ലോര്‍ ഗ്രാമത്തില്‍ താമസിച്ചുവരികയായിരുന്നു. പിതാവിന്റെ മരണം മനസ്സിലിട്ട രാഹുല്‍ വര്‍ഷങ്ങളോളം കാത്തിരുന്നതാണ് ജയ്‌വീറിനെ വെടിവെച്ച് കൊന്നത്.
കൂടുതൽ വാർത്തകൾക്ക് ❤️
https://malayalampulse.in
Join WhatsApp: 💚
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp
