KUWJ: ഓൺലൈൻ മാധ്യമപ്രവർത്തകർക്കുള്ള അംഗത്വത്തിന് കർശന മാനദണ്ഡങ്ങൾ; രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും അഞ്ചുവർഷം പഴക്കമുള്ള പോർട്ടലുകൾക്കും മാത്രം യോഗ്യത; കർമ്മയും മറുനാടനും OUT

നവംബർ 8 ന് പത്തനംതിട്ടയിൽ വാർഷിക ജനറൽ ബോഡി യോഗം

തിരുവനന്തപുരം: ഓൺലൈൻ ന്യൂസ് മീഡിയകളിലെ പത്രപ്രവർത്തകർക്ക് കേരള പത്രപ്രവർത്തക യൂണിയൻ അംഗത്വത്തിന് അവസരം ഒരുങ്ങുന്നു. ഇവർക്കായി പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കാൻ നീക്കം. ഭരണ ഘടന ഭേദഗതി നടപ്പാക്കി ഓൺലൈൻ മാധ്യമങ്ങൾക്ക് മെമ്പർഷിപ്പ് നൽകാനാണ് നീക്കം. ഇതിനായി നവംബർ 8 ന് പത്തനംതിട്ടയിൽ വാർഷിക ജനറൽ ബോഡി ചേരുകയും ഭരണഘടന ഭേഭഗതി അവതരിപ്പിക്കുകയും ചെയ്യും.

സംസ്ഥാന ലേബർ കമ്മീഷണറേറ്റിൽ രജിസ്റ്റർ ചെയ്തതും, കമ്പനി രജിസ്ട്രേഷനും ഇഎസ്ഐ രജിസ്ട്രേഷനും ഉള്ളതുമായ ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്ക് മാത്രമാണ് അംഗത്വത്തിന് പരിഗണനയ്‌ക്ക് അർഹമാകുക.

കൂടാതെ, അഞ്ച് വർഷത്തിലധികം തുടർച്ചയായി പ്രവർത്തിച്ചിട്ടുള്ള ഓൺലൈൻ മീഡിയകളിലെ കുറഞ്ഞത് അഞ്ച് വർക്കിംഗ് ജേർണലിസ്റ്റുകൾ സ്ഥിരജീവനക്കാരായിരിക്കണമെന്നും നിബന്ധന.

⚖️ അംഗത്വത്തിനുള്ള മാനദണ്ഡങ്ങൾ:

സാമൂഹിക ഐക്യം ഉയർത്തിപ്പിടിക്കുന്നതും, പൗരാവകാശങ്ങൾ ലംഘിക്കാത്തതുമായ വാർത്താധിഷ്ഠിത ഓൺലൈൻ മാധ്യമങ്ങൾക്കു മാത്രമേ അംഗത്വം അനുവദിക്കൂ എന്നും ഭരണഘടന ഭേഭഗതിയിൽ നിർദേശം ഉള്ളതായി സൂചനയുണ്ട്.

വിദ്വേഷ പ്രചാരണം നടത്തുന്നവരെയും, സാമൂഹിക വിഭജനത്തിന് കാരണമാകുന്ന മാധ്യമങ്ങളെയും യൂണിയൻ അംഗത്വത്തിൽ നിന്ന് വിലക്കും.

മറുനാടൻ മലയാളി, കർമ്മ പോലുള്ള ഓൺലൈനുകളെ അംഗത്വത്തിൽ നിന്നും ഒഴിവാക്കാനാണ് തീരുമാനം. ഇങ്ങനെയുള്ള മാധ്യമങ്ങൾക്ക് അംഗത്വം നൽകുന്നതിനോട് യൂണിയൻ അംഗങ്ങൾക്ക് കടുത്ത എതിർപ്പ് നിലനിൽക്കുന്നുണ്ട്. അതിനാൽ ഇത്തരം മാധ്യമങ്ങൾക്ക് ഭരന്തഘടന ഭേദഗതി നടത്തിയാലും അംഗത്വം നൽകാതിരിക്കാൻ കർശന ഉപാധികൾ വച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

🧾 അംഗീകൃത പ്രക്രിയ:

ഓൺലൈൻ ന്യൂസ് മീഡിയയിൽ ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ,

യൂണിയനിൽ പത്ത് വർഷം പഴക്കമുള്ള രണ്ട് അംഗങ്ങൾ അപേക്ഷ അംഗീകരിച്ച് പിന്തുണക്കണം. തുടർന്ന് ജില്ലാ കമ്മിറ്റിക്ക് ശുപാർശ സമർപ്പിക്കും. ജില്ലാ ജനറൽ ബോഡി, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ആ ശുപാർശ അംഗീകരിച്ചാൽ മാത്രമേ അപേക്ഷ സംസ്ഥാന കമ്മിറ്റിയിലേക്ക് അന്തിമ അംഗീകാരത്തിനായി അയയ്ക്കാവൂ. മാത്രമല്ല ഓൺലൈൻ മീഡിയ വിദഗ്ധരും മുതിർന്ന യൂണിയൻ അംഗങ്ങളും അടങ്ങിയ സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ഈ വിദഗ്ധ സമിതി ഈ അപക്ഷകൾ പരിശോധിക്കും. തുടർന്ന് സംസ്ഥാന ക്രഡൻഷ്യൽ കമ്മിറ്റി അംഗീകരിച്ചാൽ മാത്രമേ ഓൺലൈൻ പത്രപ്രവർത്തർക്ക് അംഗത്വം ലഭിക്കുകയുള്ളൂ. മാത്രമല്ല അംഗത്വം നൽകാൻ യോഗ്യതയുള്ള online സ്ഥപ്രനങ്ങളുടെ ലിസ്റ്റ് ടെക്നിക്കൽ കമ്മിറ്റി തയ്യാറാക്കാനും ആലോചനയുണ്ട്.

💼 പി.എഫ്~ ബന്ധപ്പെട്ട വ്യവസ്ഥ:

പിഎഫ് സൗകര്യം ഇല്ലാത്ത മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകർക്ക് പ്രത്യേക മാനദണ്ഡങ്ങൾ:

അവരുടെ അപേക്ഷ യൂണിയനിൽ കുറഞ്ഞത് 10 വർഷം പഴക്കമുള്ള രണ്ട് അംഗങ്ങൾ അംഗീകരിക്കണം. തുടർന്ന് ജില്ലാ ജനറൽ ബോഡി ശുപാർശ അംഗീകരിക്കുകയും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് അയയ്ക്കുകയും വേണം. പിഎഫ് ഒഴിവാക്കൽ (PF exemption) 15,000 രൂപയിലധികം ശമ്പളം ലഭിക്കുന്ന ജീവനക്കാരെ മാത്രമേ ബാധകമായിരിക്കൂ.

കേന്ദ്ര സർക്കാർ നിയമം ഭാവിയിൽ മാറ്റിയാൽ, മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടാകുമെന്നും ഭരണഘടന ഭേഭഗതിയിൽ നിർദേശം ഉള്ളതായി സൂചനയുണ്ട്.

കൂടുതൽ വാർത്തകൾക്ക് ❤️
https://malayalampulse.in

Join WhatsApp: 💚
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp

malayalampulse

malayalampulse