തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഡീപ്ഫേക്ക്, സിന്തറ്റിക് കണ്ടന്റ്, തെറ്റായ വിവരങ്ങൾ, വ്യാജ ശബ്ദ–ചിത്രങ്ങൾ എന്നിവ പ്രചാരണത്തിൽ ഉപയോഗിക്കുന്നതിന് കർശന വിലക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കാൻ സാങ്കേതിക വിദ്യയുടെ ദുരുപയോഗം പൂർണ്ണമായും തടയേണ്ടതുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വ്യക്തമാക്കി.
പ്രധാന നിർദ്ദേശങ്ങൾ
ഡീപ്ഫേക്ക് വീഡിയോ/ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിൽ ഉപയോഗിക്കൽ, മൃഗങ്ങളോടുള്ള ഹിംസ — പൂർണ്ണ വിലക്ക്. എല്ലാ AI/ഡിജിറ്റൽ മാറ്റം വരുത്തിയ ഉള്ളടക്കങ്ങളിലും ‘AI Generated’, ‘Digitally Enhanced’, ‘Synthetic Content’ എന്ന ലേബൽ നിർബന്ധം. വീഡിയോയിൽ: സ്ക്രീനിന്റെ മുകളിലായി ചിത്രത്തിൽ: കുറഞ്ഞത് 10% വിസ്തൃതിയിൽ ഓഡിയോയിൽ: ആദ്യ 10% സമയദൈർഘ്യത്തിൽ ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ വിവരങ്ങൾ മെറ്റാഡാറ്റയിലും വിവരണത്തിലും ഉൾപ്പെടുത്തണം. അനുമതിയില്ലാതെ ഒരാളുടെ രൂപം, ശബ്ദം, സ്വത്വം എന്നിവ മാറ്റി പ്രചരിപ്പിക്കൽ നിരോധനം. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകളിൽ ഇത്തരം ഉള്ളടക്കം കണ്ടെത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. AI ഉപയോഗിച്ച് തയ്യാറാക്കിയ എല്ലാ പ്രചാരണ സാധനങ്ങളുടെ തീയതിയും സൃഷ്ടാവിന്റെ വിവരവും പാർട്ടികൾ രേഖപ്പെടുത്തി സൂക്ഷിക്കണം.
തെറ്റായ വിവരങ്ങൾ, ഡീപ്ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാതിരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നിരീക്ഷണത്തിൽ പ്രവേശിച്ചു.
