2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ക്രമീകരണം പുറത്ത്; ആദ്യ റൗണ്ടിൽ വൻപൻമാർക്ക് എളുപ്പം – ബ്രസിൽ, ഇംഗ്ലണ്ട് കടുത്ത വെല്ലുവിളിയിൽ

അമേരിക്കയിലെ വാഷിങ്ടൺ കെന്നഡി സെന്ററിൽ നടന്ന നറുക്കെടുപ്പോടെ 2026 ഫിഫ ലോകകപ്പിന്റെ ചിത്രീകരണം ഔദ്യോഗികമായി വ്യക്തമാകുന്നു. 48 ടീമുകളെ A മുതൽ L വരെ 12 ഗ്രൂപ്പുകളിലായി തിരിച്ചിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്പെയിനും ജർമനിയും പോർച്ചുഗലും ആദ്യ റൗണ്ടിൽ വലിയ വെല്ലുവിളികൾ ഇല്ലാതെ മുന്നേറുമെന്നാണു വിലയിരുത്തൽ.

അർജന്റീന – (ഗ്രൂപ്പ് J)

അൾജീരിയ, ഓസ്ട്രിയ, ജോർദാൻ

സ്പെയിൻ – (ഗ്രൂപ്പ് H)

യുറുഗ്വെ, സൌദി അറേബ്യ, കേപ് വെർദെ (ഡെബ്യൂ)

പോർച്ചുഗൽ – (ഗ്രൂപ്പ് K)

കൊളംബിയ, ഉസ്ബക്കിസ്ഥാൻ

ജർമ്മനി – (ഗ്രൂപ്പ് E)

ക്യൂറസാവോ (ലോകകപ്പിന്റെ ഏറ്റവും ചെറിയ രാഷ്ട്രം), ഐവറി കോസ്റ്റ്, ഇക്വഡോർ

അതേസമയം, ബ്രസീലിനും ഇംഗ്ലണ്ടിനും തുടക്കം തന്നെ കടുപ്പമേറിയതാണ്.

ബ്രസീൽ – (ഗ്രൂപ്പ് C) കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ ശക്തമായ വെല്ലുവിളി ഉയർത്തും.

ഫ്രാൻസ് നോർവെ പോരാട്ടം (ഗ്രൂപ്പ് I) കിലിയൻ എംബാപ്പെയും ഏർലിങ് ഹാലണ്ടും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായതിനാൽ നറുക്കെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടുക്കെട്ടായി. 2002 ലോകകപ്പിൽ ഫ്രാൻസിനെ തളച്ചുകെട്ടിയ സെനഗൽ കൂടി ഈ ഗ്രൂപ്പിലുണ്ട്.

ഇംഗ്ലണ്ട് – ക്രൊയേഷ്യ (ഗ്രൂപ്പ് L) മത്സരം പ്രാഥമിക റൗണ്ടിലെ തന്നെ മിന്നും പോരാട്ടമാകുമെന്ന പ്രവചനം ഉയരുന്നു.

നറുക്കെടുപ്പിനിടെ പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറി.

യൂ.എസ്.എ, കാനഡ, മെക്സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2026 ജൂൺ 11-നാണ് ആരംഭിക്കുന്നത്. ജൂലൈ 19-നാണ് പുതിയ ലോകജേതാക്കളെ നിർണയിക്കുന്നത്.

malayalampulse

malayalampulse