പരാതിയിലും മൊഴിയിലും വൈരുധ്യം; ബലാത്സംഗം ആരോപിക്കാൻ തെളിവില്ല — രാഹുലിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസിൽ കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നിരിക്കെ, പരാതിയിലും മൊഴിയിലും ഗൗരവമായ വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം നടന്നുവെന്ന് ഉറപ്പിക്കാൻ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകൾ ഇല്ലെന്ന് കോടതി വ്യക്തമാക്കി.

പരാതി നൽകുന്നതിലെ കാലതാമസവും കോടതി ചോദ്യം ചെയ്തു. പൊലീസ് പരാതി നൽകാതെ കെപിസിസി പ്രസിഡന്റിന് പരാതി നൽകിയതും കോടതി ശ്രദ്ധയിൽപ്പെടുത്തി. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷമാണ് മൊഴിയെടുത്തതെന്നും കോടതി ഓർമ്മപ്പെടുത്തി.

സമർപ്പിച്ച ചാറ്റുകൾ ആരോപണം തെളിയിക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

ക്രൂരബലാത്സംഗം നടന്നതായിട്ടും പിന്നീട് വിവാഹത്തെക്കുറിച്ച് ഇര സംസാരിച്ചതും കോടതി ചൂണ്ടിക്കാട്ടി.

പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതും, പരാതി വൈകിയതും, സമ്മർദത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നത് എന്നിവയെ അടിസ്ഥാനമാക്കി കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യ വ്യവസ്ഥകൾ

സാക്ഷികളെ സ്വാധീനിക്കരുത് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തെളിവുകൾ നശിപ്പിക്കരുത്

ഇതിനിടെ, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ സന്ദീപ് വാര്യർക്കും ആശ്വാസം. ഈ മാസം 15 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

malayalampulse

malayalampulse