ആറ്റുകാലമ്മയ്ക്ക് പൊങ്കാല; ആത്മനിവേദ്യത്തോടെ ഭക്തജനലക്ഷങ്ങൾ മടങ്ങി

തിരുവനന്തപുരം: Attukal Bhagavathy Templeയിൽ പൊങ്കാലയർപ്പിച്ച ആത്മനിവേദ്യത്തിന്റെ ആത്മനിർവൃതിയോടെ ലക്ഷക്കണക്കിന് ഭക്തർ മടങ്ങി. ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു നിവേദ്യം. ക്ഷേത്രനടയിലെ പണ്ടാരയടുപ്പിൽ ആദ്യം നിവേദിച്ച ശേഷം മറ്റ് കലങ്ങളിലേക്കും തീ പകരുകയായിരുന്നു. ഇതിനായി 350 പൂജാരിമാരെയാണ് നിയോഗിച്ചിരുന്നത്.

സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ഭക്തരും പൊങ്കാലയുടെ പുണ്യം അനുഭവിക്കാൻ എത്തി. ക്ഷേത്രത്തിൽ നിന്ന് കിലോമീറ്ററുകൾ അകലേക്കുവരെ പൊങ്കാല അടുപ്പുകൾ നിരന്നു. പല ഭാഗങ്ങളിലും രണ്ടും മൂന്നും വരികളായി അടുപ്പുകൾ ഒരുക്കിയിരുന്നു. തലേദിവസം തന്നെ നിരത്തുകളിൽ അടുപ്പൊരുക്കി ദേവിയെ ധ്യാനിച്ച് കാത്തിരുന്നവരും ആയിരങ്ങളായിരുന്നു. നഗരത്തിന്റെ മുക്കും മൂലയും പൊങ്കാലക്കലങ്ങളാൽ നിറഞ്ഞ കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്തിയെന്നാണ് വിലയിരുത്തൽ.

സംഘടനകളും സ്ഥാപനങ്ങളും ഭക്ഷണവും പാനീയവും ഭക്തർക്കായി ഒരുക്കി. യാത്രാസൗകര്യത്തിനായി Kerala State Road Transport Corporation (കെ.എസ്.ആർ.ടി.സി)യും Indian Railwaysയും പ്രത്യേക സർവീസുകൾ നടത്തി.

ചന്ദ്രഗ്രഹണത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ദർശനം ഉണ്ടായിരുന്നില്ല. രാത്രി 8.30ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽകുത്ത് ചടങ്ങ് നടന്നു. രാത്രി 10.45ന് മണക്കാട് ധർമ്മശാസ്ത്ര ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്ത് പുറപ്പെട്ടു. ബുധനാഴ്ച രാത്രി 9.45ന് ദേവിയെ കാപ്പഴിച്ചു കുടിയിളക്കും. രാത്രി 12.45ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവം സമാപിക്കും.

malayalampulse

malayalampulse