തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള Communist Party of India (Marxist) (സിപിഐഎം) സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാവിലെ ചേരും. സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ഇടതുമുന്നണി യോഗം വൈകീട്ട് നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുക. സെക്രട്ടേറിയറ്റ് പരിശോധിച്ച ശേഷം ജില്ലകൾ പുതുക്കി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് അന്തിമ രൂപം നൽകുക. തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകരിക്കാനാണ് നീക്കം.
പേരാവൂരിൽ K. K. Shailajaയെയും ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രനെയും ഉൾപ്പെടുത്തിയ പുതിയ പട്ടികയാണ് സെക്രട്ടേറിയേറ്റിന്റെ പരിഗണനയ്ക്ക് വരുന്നത്. വൈപ്പിൻ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും സെക്രട്ടേറിയറ്റ് തിരുത്തൽ വരുത്തിയിട്ടുണ്ട്. ബാക്കി സീറ്റുകളിൽ ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ പട്ടിക സംസ്ഥാന നേതൃത്വം അംഗീകരിച്ചതായാണ് വിവരം.
സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചതിന് ശേഷം ഞായറാഴ്ച സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഇടതുമുന്നണിയിലെ സീറ്റ് വിഭജനവും ഇന്നത്തെ യോഗത്തോടെ പൂർത്തിയാകും. Kerala Congress (M)യെ അനുനയിപ്പിച്ച് കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റുകൾ തന്നെ ഇത്തവണയും നൽകാനാണ് സിപിഐഎം ശ്രമിക്കുന്നത്.
Communist Party of India (സിപിഐ) 25 സീറ്റിൽ മത്സരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിച്ച തിരുവനന്തപുരം സെൻട്രൽ സീറ്റിലും ഇന്ന് തീരുമാനം ഉണ്ടാകും. സിപിഐ എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരുന്നുണ്ട്. മൂന്ന് ടേം പൂർത്തിയാക്കിയ ആറ് എംഎൽഎമാരെ മാറ്റാൻ സിപിഐ തീരുമാനിച്ചിരുന്നു. പകരം മത്സരിക്കേണ്ടവരുടേയും കഴിഞ്ഞ തവണ തോറ്റ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും ഇന്ന് തീരുമാനിക്കും.
