ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുയില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.

മാണിക്യധാര വ്യൂ പോയിന്റ്യ്ക്ക് താഴെയുള്ള താഴ്വാരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 1500 അടി താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുത്തത്.

മുന്‍പ് ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. തിരച്ചില്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് ഇന്ന് കുടുംബം രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയവും മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു.

ഏപ്രില്‍ 7-ന് വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്ത് നിന്ന് ഏകദേശം 40 അംഗ സംഘത്തോടൊപ്പം വിനോദയാത്രയ്ക്കായി ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ.

മാണിക്യധാര വെള്ളച്ചാട്ടം സമീപത്തുവച്ചാണ് കുട്ടിയെ കാണാതായത്.

പോലീസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവ ഉള്‍പ്പെടുന്ന ഏകദേശം 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് തെരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനായി തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായകളെയും വിനിയോഗിച്ചു.

malayalampulse

malayalampulse