വിരമിച്ച ശേഷവും നക്ഷത്രചിഹ്നം വെച്ച കാറിലെ യാത്ര; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രചിഹ്നം (ത്രീ സ്റ്റാർ) പതിച്ച കാറിൽ യാത്ര ചെയ്ത സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വരും ദിവസങ്ങളിൽ കേസ് വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിൽ, ജൂലൈ 31-നകം വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. തച്ചങ്കരിക്ക് പുറമെ സംസ്ഥാന സർക്കാറിനോടും ഹൈക്കോടതി ഈ വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.

നേരത്തെ ഈ സംഭവവുമായി ബന്ധപ്പെട്ട് ടോമിൻ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പ് (MVD) 250 രൂപ പിഴ ചുമത്തിയിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറുടെ കർശന നിർദേശത്തെ തുടർന്നായിരുന്നു എംവിഡിയുടെ ഈ നടപടി. സർവീസിൽ നിന്ന് വിരമിച്ചിട്ടും കഴിഞ്ഞ മൂന്ന് വർഷത്തോളമായി തച്ചങ്കരി തന്റെ സ്വകാര്യ വാഹനത്തിൽ നക്ഷത്രചിഹ്നം ഉപയോഗിച്ചാണ് യാത്ര ചെയ്തതെന്നാണ് ആക്ഷേപം.

സംഭവം വൻ വിവാദമായതോടെ നിലവിലെ ഡിജിപി വിഷയത്തിൽ ഇടപെടുകയും തച്ചങ്കരി പിഴ ഒടുക്കുകയുമായിരുന്നു. എന്നാൽ, താൻ തന്റെ വാഹനത്തിൽ ‘ത്രീ സ്റ്റാർ’ ബോർഡ് വെച്ച് യാത്ര ചെയ്തിട്ടില്ലെന്നാണ് തച്ചങ്കരി നൽകുന്ന വിശദീകരണം.

malayalampulse

malayalampulse