തിരുവനന്തപുരം: സിപിഎമ്മിലെ പരാതിക്കത്ത് ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മന്ത്രി എം.ബി. രാജേഷ്. നാല് കൊല്ലമായി വാട്സ്ആപ്പില്‍ പ്രചരിക്കുന്ന കത്താണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കുന്നതെന്ന് മന്ത്രി പരിഹസിച്ചു.
രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ മാധ്യമങ്ങളുടെ ഉദ്ദേശ്യം തലക്കെട്ട് ഉണ്ടാക്കലാണെന്ന് വിമര്‍ശിച്ചു. “മാധ്യമങ്ങള്‍ തോന്നിവാസങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്റെ ഭാര്യയും പിന്നീട് എന്റെ അളിയനുമായിരുന്നു ടാര്‍ഗറ്റ്. വാളയാര്‍ കേസിലെ കൊലയാളികളെ രക്ഷിച്ചു എന്ന് വരെ എന്നെക്കുറിച്ച് പറഞ്ഞു. എന്നാല്‍ വാളയാറിലെ സത്യം പുറത്ത് വന്നപ്പോള്‍ ഒരാളെങ്കിലും വാര്‍ത്ത കൊടുത്തോ?” എന്നും മന്ത്രി ചോദിച്ചു.
ആളുകളെ അപമാനിക്കുന്നതിനായി ചിലര്‍ വിളിച്ചു പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ അനാവശ്യമായി വാര്‍ത്തയാക്കുന്നതായി മന്ത്രി കുറ്റപ്പെടുത്തി.
