തിരുവനന്തപുരം: സിപിഎമ്മിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട് വ്യവസായി മുഹമ്മദ് ഷെർഷാദിനെതിരെ മുൻ ഭാര്യയും സംവിധായികയുമായ രത്തീന പി.ടി തുറന്നുപറഞ്ഞു. വിവാദം തന്റെ കുടുംബ വഴക്കിനും വ്യക്തിപരമായ പ്രശ്‌നങ്ങൾക്കും ബന്ധപ്പെട്ടതാണെന്ന് രത്തീന ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഷെർഷാദിന്റെ ടോർച്ചറിംഗ് സഹിക്കാനാകാതെ വിവാഹമോചനം നേടിയതാണെന്നും, കോടതിയിലും പൊലീസിലും നൽകിയ കേസുകളുടെ തെളിവുകൾക്കൊപ്പം വിധികളും പങ്കുവച്ചതാണെന്നും അവര്‍ അറിയിച്ചു.
രത്തീനയുടെ ആരോപണങ്ങൾ:
ഗാർഹിക പീഡനത്തിൽ കോടതി ശിക്ഷിച്ച ആളാണ് ഷെർഷാദ് Non-bailable കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടും കോടതി വിധികൾ പാലിച്ചിട്ടില്ല 2.20 കോടി രൂപയും കുട്ടികളുടെ സംരക്ഷണ ഉത്തരവുകളും ഇന്നുവരെ നടപ്പാക്കിയിട്ടില്ല തന്റെ സിനിമകൾ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും, വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചുവെന്നും കുടുംബത്തെ സാമ്പത്തികമായി വഞ്ചിച്ച്, വീടിന് ജപ്തി ഭീഷണി വരുത്തിയെന്നും
തന്നെ നാട്ടുകാർക്കിടയിൽ അപമാനപ്പെടുത്തുന്നതിനാണ് ഇപ്പോഴത്തെ “നാടകം” ഉണ്ടാക്കിയിരിക്കുന്നതെന്നും, തന്നെയും മക്കളെയും സുരക്ഷിതരാക്കാൻ പോലീസ് ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നും രത്തീന ആവശ്യപ്പെട്ടു.
2024 നവംബറിൽ കോടതി ഡിവോഴ്സ് അനുവദിക്കുകയും, കുട്ടികളുടെ സമ്പൂർണ കസ്റ്റഡി രത്തീനയ്ക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, വിധി വന്നിട്ടും കുട്ടികളുടെ ഐഡി കാർഡുകളും പാസ്പോർട്ടും ഷെർഷാദ് തിരികെ നൽകിയിട്ടില്ലെന്നുമാണ് അവര്‍ ആരോപിക്കുന്നത്.
വ്യവസായിയെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പരാതികൾ ഉണ്ട് എന്നും, അദ്ദേഹത്തിന്റെ “വ്യവസായ രീതികൾ” തട്ടിപ്പ് സ്വഭാവമുള്ളവയാണെന്നും രത്തീന ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
