ഏഷ്യാ കപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസണും ടീമിൽ

സൂര്യകുമാർ യാദവ് ടീമിന്റെ നായകനും ശുഭ്മാൻ ഗിൽ ഉപനായകനുമാണ്.

ന്യൂഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിലാണ് മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയത്. സൂര്യകുമാർ യാദവ് ടീമിന്റെ നായകനും ശുഭ്മാൻ ഗിൽ ഉപനായകനുമാണ്. ജസ്‌പ്രിത് ബുംറ ഉൾപ്പെടെ മുഖ്യ താരങ്ങളെല്ലാം ടീമിലുണ്ട്.

ടി20 ഫോർമാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്. യുഎഇയാണ് വേദി. സെപ്റ്റംബർ 9-ന് ടൂർണമെന്റ് ആരംഭിച്ച് 28-ന് ഫൈനലോടെ സമാപിക്കും.

ആകെ ആറ് ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 19 കളികളാണ് നടക്കുക. ഇന്ത്യ, പാകിസ്താൻ, യുഎഇ, ഒമാൻ എന്നിവ ഒന്നാം ഗ്രൂപ്പിലും, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങൾ രണ്ടാമത്തെ ഗ്രൂപ്പിലുമാണ്.

ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് പ്രവേശിക്കും. സൂപ്പർ ഫോറിൽ ടീമുകൾ തമ്മിൽ ലീഗ് രീതിയിൽ ഏറ്റുമുട്ടും. അതിൽ മുൻനിരയിലെ രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക.

malayalampulse

malayalampulse