ന്യൂഡൽഹി ∙ ബീഹാറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേർക്കുനേർ വരുന്നു. 13,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെ, രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മുന്നേറുകയാണ്.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് പ്രധാനമന്ത്രിയുടെ ബീഹാർ സന്ദർശം. പട്നയെ ബെഗുസാരായിയുമായി ബന്ധിപ്പിക്കുന്ന ഗംഗാ നദിക്ക് കുറുകെയുള്ള ആറുവരി പാലം, ഗയ-ഡൽഹി അമൃത് ഭാരത് എക്സ്പ്രസ്, ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിൻ എന്നിവയാണ് ഇന്ന് മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. പൊതുസമ്മേളനത്തിൽ രാഹുലിന്റെ യാത്രയെതിരേ കടുത്ത വിമർശനം പ്രധാനമന്ത്രി ഉയർത്തുമെന്ന് സൂചന.
അതേസമയം, ആറാം ദിനത്തിലേക്ക് കടന്ന വോട്ടർ അധികാർ യാത്ര മുങ്ങേറിൽ നിന്നാണ് പുനരാരംഭിക്കുന്നത്. യാത്രക്ക് സംസ്ഥാനത്ത് വൻ ജനപിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് മോദിയും ബീഹാറിൽ എത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് വർഷാവസാനത്തോടെയാണ് നടക്കാനിരിക്കുന്നത്. അതോടെ ബീഹാറിലെ രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുപ്പം പ്രാപിക്കുകയാണ്.
