തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്തു; പാർട്ടി നേതൃത്വത്തിനെതിരെ കുറിപ്പ്

തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ആത്മഹത്യ ചെയ്തു. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.

ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യ കുറിപ്പിൽ, വലിയശാല ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്നം നേരിടുമ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് ആരോപിക്കുന്നു.

താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കോർപ്പറേഷനിൽ ബിജെപി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പ്രമുഖ നേതാവായിരുന്നു അനിൽകുമാർ.

malayalampulse

malayalampulse