പാലിയേക്കര ടോൾ: ജനങ്ങൾക്ക് യാത്രാദുരിതം, 150 രൂപ കൊടുക്കുന്നത് എന്തിന്? – സുപ്രീംകോടതി

ദില്ലി: പാലിയേക്കര ടോൾ വിഷയത്തിൽ സുപ്രീംകോടതി കേന്ദ്രത്തോട് കടുത്ത ചോദ്യങ്ങൾ ഉയർത്തി. റോഡിന്റെ ദുരവസ്ഥയും യാത്രക്കാർ നേരിടുന്ന ദുരിതങ്ങളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ കേന്ദ്രത്തോട് പ്രതികരിച്ചത്.

“പത്രം കണ്ടിരുന്നോ? ഒരു ലോറി കേടായത് കൊണ്ട് തന്നെ ജനങ്ങൾക്ക് 12 മണിക്കൂർ ഗതാഗതക്കുരുക്ക് നേരിടേണ്ടിവന്നു. ട്രാഫിക് ഇല്ലെങ്കിൽ ഒരു മണിക്കൂർ മാത്രം എടുക്കേണ്ട ദൂരമാണ് അത്” – കോടതി നിരീക്ഷിച്ചു. മലയാള മാധ്യമങ്ങളുടെ റിപ്പോർട്ടുകളും ജസ്റ്റിസ് വിനോദ് ചന്ദ്രൻ കോടതിയിൽ ആവർത്തിച്ചു.

കേന്ദ്രം, മൺസൂൺ കാരണം റിപ്പയർ പ്രവർത്തനങ്ങൾ നടത്താനായില്ല എന്ന് വിശദീകരിച്ചു.

ഹർജിക്കാരൻ, ടോൾ തുക 150 രൂപ ആണെന്ന് കോടതിയിൽ വ്യക്തമാക്കി. ഇത്രയും പണം എന്തിനാണ് ജനങ്ങൾ നൽകേണ്ടതെന്ന ചോദ്യവും ചീഫ് ജസ്റ്റിസ് ഉയർത്തി.

സർവീസ് റോഡുകളുടെ പ്രശ്നം പരിഹരിക്കേണ്ടത് മൂന്നാം കക്ഷി കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് കരാർ കമ്പനി വ്യക്തമാക്കി. ഉപകരാർ കമ്പനിയാണ് നിർമാണം പൂർത്തിയാക്കേണ്ടതെന്നും അവർ കോടതിയിൽ വാദിച്ചു.

ടോൾ പിരിവ് നിർത്തിയ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കമ്പനി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. വാദം പൂർത്തിയായി, ഉത്തരവ് പ്രസ്താവിക്കാൻ മാറ്റി.

malayalampulse

malayalampulse