തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാംപ്യിൽ വൻ കവർച്ച. ക്യാംപിലെ ഓഫീസേഴ്സ് ക്ലബ്ബിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളാണ് മോഷണം പോയത്. സംഭവത്തിൽ പൂജപ്പുര പൊലീസ് സ്റ്റേഷൻ അന്വേഷണം ആരംഭിച്ചു.
1929ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയവയാണിത്. ക്യാംപിലെ സ്‌ട്രോംങ് റൂമിൽ ആനക്കൊമ്പുകൾക്കൊപ്പം മാൻകൊമ്പുകൾ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചുവരികയായിരുന്നു.
ബുധനാഴ്ച രാത്രി ക്യാംപിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഭക്ഷണ വിതരണത്തിനും ലൈറ്റ് സെറ്റിംഗുകൾക്കുമായി ക്യാംപിന് പുറത്തുനിന്ന് 18 പേർ എത്തിയിരുന്നുവെന്നാണ് വിവരം. പരിപാടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുറത്തുനിന്ന് എത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈനിക ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാംപിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പു
